നിജോ വര്‍ഗീസ് നിവേദനം നല്‍കി
കോട്ടോപ്പാടം:പഞ്ചായത്തില്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് മേക്കളപ്പാറ വാര്‍ഡ് മെമ്പ ര്‍ നിജോ വര്‍ഗീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നല്‍ കി.വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പൊതുവപ്പാടം, മേ ക്കളപ്പാറ,കണ്ടമംഗലം,പുറ്റാനിക്കാട്,തിരുവിഴാംകുന്ന്,കാപ്പുപറമ്പ് പ്രദേശങ്ങളില്‍ വന്യമൃഗശല്ല്യം അതിരൂക്ഷമാണ്.ഈ മേഖലയില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ കര്‍ഷകര്‍ പാടുപെടുകയാണ്. കാട്ടാന, പ ന്നി,മയില്‍,കുരങ്ങ് എന്നിവയെല്ലാം കൃഷിയിടങ്ങളിലെത്തി വിളക ള്‍ നശിപ്പിക്കുന്നത് തുടരുകയാണ്.ഇതിന് പുറമേയാണ് പുലി ഭീതി യും.മലയോര മേഖലയില്‍ വന്യജീവി ശല്ല്യം നിമിത്തം ജീവിതം ദുസ്സഹമാകുമ്പോഴും അധികൃതരില്‍ നിന്നും ശാശ്വതമായ പരി ഹാര നടപടികളുണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ തന്നെ സംരക്ഷിക്കാന്‍ വനംവകു പ്പ് പരാജയപ്പെട്ടെന്നാണ് ആരോപണമുയരുന്നത്.പരമ്പരാഗതമായി തുടരുന്ന കാര്‍ഷിക വൃത്തി നഷ്ടത്തിലാണ് കലാശിക്കുന്നതെങ്കി ലും അതു തുടരുവാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത് കൃഷിയോ ടുള്ള ആത്മാര്‍ത്ഥ കൊണ്ടാണ്.ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്കും മറ്റു നാശത്തിനും വിപണി വില അനു സരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കണം.ജീവന് അപാ യം സംഭവിച്ചാല്‍ മരിച്ചയാളുടെ പ്രായം,കുടുംബത്തിന്റെ സംര ക്ഷണ ചുമതല,കുടുംബാംഗങ്ങളുടെ എണ്ണം എന്നിവ പരിഗണിച്ച് ആക്‌സിഡന്റ് ക്ലയിം രൂപത്തില്‍ മാന്യമായ നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കാനുള്ള നടപടിയുണ്ടാ കണം.സുപ്രീം കോടതി,ഹൈക്കോടതി വിധികളുടെ അടിസ്ഥാന ത്തില്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ നിക്ഷിപ്തമായ അധി കാരം വിനിയോഗിക്കണം.കേന്ദ്രത്തിന് കത്തെഴുതി മറുപടിക്കായി കാത്തിരിക്കുന്നുവെന്ന എന്ന ന്യായം ഉപേക്ഷിക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇക്കാര്യം അടുത്ത ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കണമെന്നും നിജോ വര്‍ഗീസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.