കാഞ്ഞിരപ്പുഴ: പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാര്‍ദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രോത്സാഹനവും നല്‍കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊ തു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സം സാരിക്കുകയായിരുന്നു മന്ത്രി. ഡീസല്‍, പെട്രോളിയം ഉത്പന്നങ്ങ ളില്‍ നിന്നുള്ള മലിനീകരണം ഭാവിയില്‍ ഭയാനകമായ പരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ ചാര്‍ജിങ് സ്റ്റേഷനാ ണ് കാഞ്ഞിരപ്പുഴയിലേത്.
ഒരേ സമയം മൂന്ന് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയുന്ന സംവിധാനങ്ങളോ ടെ 142 കിലോ വാട്ട് ശേഷിയുള്ള ചാര്‍ജിങ് സ്റ്റേഷനാണ് കാഞ്ഞിരപ്പു ഴ ഡാം ഗാര്‍ഡന്‍ ഏരിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 60 കിലോ വാട്ട് ശേഷിയുള്ള സി.സി.എസ്. ഗണ്‍, 60 കിലോ വാട്ട് സി.എച്ച്.എ. ഡി. ഇ. എം.ഒ(ഇഒഅറലങഛ) ഗണ്‍, 22 കിലോ വാട്ട് ടൈപ്പ് 2 എ.സി എന്നിവ ചേര്‍ന്ന മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു യൂണിറ്റിന് 15 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മൊബൈല്‍ അപ്ലിക്കേഷന്‍ വഴി സ്വന്തമായി ചാര്‍ജ് ചെയ്ത് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി ഉപ യോഗിക്കുന്നതിനുള്ള സംവിധാനമാണുള്ളത്.
കാഞ്ഞിരപ്പുഴ ഡാം ഇറിഗഷന്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയാ യി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, തച്ച മ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍ കുട്ടി, ജെ.മനോ ഹരന്‍ ഇമോബിലിറ്റി സെല്‍ ഹെഡ്, അനെര്‍ട്ട് ജില്ലാ എന്‍ജീനീയര്‍ പി.പി. പ്രഭ, അനെര്‍ട്ട് തൃശ്ശൂര്‍ ജില്ലാ എന്‍ ജീനീയര്‍ കെ.വി പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.