കല്ലടിക്കോട്: ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരം നേടിയ ബാങ്ക് ഡയറക്ടര്‍ കൂടിയായ തച്ചമ്പാറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ സി. എം.മാത്യുവിനെ കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ബാങ്ക് ജീവനക്കാരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും,സര്‍ക്കാര്‍ ജോലി ലഭിച്ച് സ്ഥലം മറിപ്പോയ പ്രസീദയേയും ചടങ്ങില്‍ ആദരിച്ചു.ബങ്ക് പ്രസിഡന്റ് വി.കെ.ഷൈജു ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസി ഡന്റ് ദവൂദ് അധ്യക്ഷനായി.സെക്രട്ടറി ബിനോയ് ജോസഫ്, കോണ്‍ ഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രന്‍,ജെന്നി ജോണ്‍, മുഹമ്മദ്, സാബു ജോസഫ്, രാജി പഴയകളം, ഹസീന, സബൂറ, സി.എം.മാത്യു വേണി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!