കാഞ്ഞിരപ്പുഴ: ജില്ലയിലെ ആദ്യ പൊതു വൈദ്യുത വാഹന ചാര്‍ജി ങ് സ്‌റ്റേഷന്‍ കാഞ്ഞിരപ്പുഴയില്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുന്‍വശത്താണ് സര്‍ക്കാര്‍ ഏജന്‍സി യായ അനര്‍ട്ടിന്റെ നേതൃത്വത്തില്‍ 15 ലക്ഷത്തോളം രൂപ ചിലവി ല്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്.142 കിലോ വാട്ട് ശേഷിയുള്ള ഫാ സ്റ്റ് ചാര്‍ജിങ് സംവിധാനമാണ് ഇവിടെയുള്ളത്.രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം ചാര്‍ജ് ചെയ്യുന്നതിനുള്ള രണ്ട് ചാര്‍ജിങ് പോയിന്റുക ളാണ് സജ്ജീകരിച്ചിട്ടുള്ളത്.ചെറിയ വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ ചാര്‍ജു ചെയ്യാനാകും.സ്‌റ്റേഷന്റെ നിയന്ത്രണ വും പരിപാലനവും അനര്‍ട്ടിനാണ്.
നാളെ ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ചാര്‍ജിങ് സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.അഡ്വ കെ ശാ ന്തകുമാരി എംഎല്‍എ അധ്യക്ഷയാകും.അനര്‍ട്ട് ഇ മൊബിലിറ്റി ഹെഡ് മനോഹരന്‍ ജെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.കേരള വൈ ദ്യുതി ബോര്‍ഡ് അംഗം അഡ്വ കെ മുരുകദാസ്,തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിടോമി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,സ്ഥിരം സമി തി അധ്യക്ഷരായ പ്രദീപ് മാസ്റ്റര്‍,പ്രമീള,മിനി മോള്‍ ജോണ്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ലിലീപ് മാസ്റ്റര്‍,രാമന്‍കുട്ടി, കറിയാ ച്ചന്‍ വട്ടുകുന്നേല്‍,പ്രവീണ്‍ കെ,കാപ്പില്‍ സെയ്തലവി,ജോയ് ജോസ ഫ്,കെപി മൊയ്തു,രവി അടിയത്ത് എന്നിവര്‍ സംസാരിക്കും. കാഞ്ഞി രപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍ സ്വാഗതവും കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ എക്‌സി.എഞ്ചിനീയര്‍ ലവിന്‍സ് ബാബു കോട്ടൂര്‍ നന്ദിയും പറയും.