എടത്തനാട്ടുകര:കാട് മൂടിക്കിടന്ന മുച്ചിക്കല്‍ ജിഎല്‍പി സ്‌കൂള്‍ പരിസര പ്രദേശം എടത്തനാട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്മിറ്റി വൃത്തിയാക്കി.യൂത്ത് വിംഗ് പ്രസി ഡന്റ് അബൂ പൂളക്കല്‍,റിയാസ് ബാബു,ബഷീര്‍ കാപ്പില്‍ തുടങ്ങി യവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വയനാട് സംഭവം മറ്റൊരിടത്തും ആവര്‍ത്തിക്കാതിരിക്കാന്‍ സന്നദ്ധ സംഘ ടനാ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് അതത് പ്രദേശങ്ങളിലെ സ്‌കൂളുകളും പരിസര പ്രദേശങ്ങളും കാട് പിടിച്ച് കിടക്കുന്നുണ്ടെ ങ്കില്‍ വെട്ടി വൃത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി എടത്തനാട്ടുകര യൂണിറ്റ് പ്രസിഡന്റ് ഷമീം കരുവള്ളി അഭിപ്രായപ്പെട്ടു.