മണ്ണാര്‍ക്കാട്:കലാ-സാഹിത്യ,ശാസ്ത്ര,കായിക മേഖലകളില്‍ തിള ങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി സ്‌നേഹാദരങ്ങ ളര്‍പ്പിക്കുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിയുടെ ഭാഗ മായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂ ളിലെ വിദ്യാര്‍ഥികളുടെ ചെറുസംഘം പൂര്‍വ്വ വിദ്യാര്‍ത്ഥി ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദിനെ സന്ദര്‍ശിച്ചു.2016 ലെ റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിം സില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗവുമായിരുന്ന കുഞ്ഞുമുഹമ്മദ് പ്രൈമറിതലം മുതല്‍ പ്ലസ് ടു വരെ കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ്സിലാണ് പഠിച്ചത്. പാഠ്യവിഷയങ്ങളോടൊപ്പം കായികരംഗത്തും നേട്ടങ്ങള്‍ കൈവ രിക്കാനും ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുന്നതിനും അധിക സമയം കണ്ടെത്തണമെന്ന് അദ്ദേഹം കുട്ടികളോട് ഓര്‍മ്മിപ്പിച്ചു. കായികരംഗത്തെ അനുഭവങ്ങളും കൈവരിച്ച നേട്ടങ്ങളും കുഞ്ഞു മുഹമ്മദ് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.പ്രധാനാധ്യാപിക എ.രമണി അധ്യാപകരായ കെ.രവീന്ദ്രന്‍,കെ.മൊയ്തുട്ടി,തരുണ്‍ സെബാസ്റ്റ്യന്‍,ഷിജി ജോര്‍ജ്,കെ.എസ്.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.കലാ- സാഹിത്യ, ശാസ്ത്ര, കായിക മേഖലകളില്‍ തിളങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി സ്‌നേഹാദരങ്ങളര്‍പ്പിക്കുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിയുടെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ചെറുസംഘം പൂര്‍വ്വ വിദ്യാര്‍ത്ഥി ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദിനെ സന്ദര്‍ശിച്ചു.കായികരംഗത്തെ അനുഭവങ്ങളും കൈവരിച്ച നേട്ടങ്ങളും കുഞ്ഞുമുഹമ്മദ് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. പ്രധാനാധ്യാപിക എ.രമണി അധ്യാപകരായ കെ.രവീ ന്ദ്രന്‍,കെ.മൊയ്തുട്ടി,തരുണ്‍ സെബാസ്റ്റ്യന്‍,ഷിജി ജോര്‍ജ്, കെ.എസ്. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.