മണ്ണാര്‍ക്കാട്:മൂന്ന് ദിവസങ്ങളായി നടന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം കൗണ്‍സില്‍ മീറ്റോടെ സമാപിച്ചു. ജില്ലാ പ്രസിഡണ്ടായി ഗഫൂര്‍ കോല്‍കളത്തില്‍(മണ്ണാര്‍ക്കാട്)ജനറല്‍ സെക്രട്ടറിയായി പി.എം.മുസ്തഫ തങ്ങള്‍(തൃത്താല) ട്രഷററായി റിയാസ് നാലകത്ത് (കോങ്ങാട്) എന്നിവരെ തെരഞ്ഞെടുത്തു.കെ.പി.എം.സലീമാണ് സീനിയര്‍ വൈസ് പ്രസിഡണ്ട്.പുതിയ പ്രസിഡണ്ടായി തെരഞ്ഞെ ടുക്കപ്പെട്ട ഗഫൂര്‍ നിലവില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറി മുസ്തഫ തങ്ങള്‍ ജില്ലാ വൈസ് പ്രസിഡണ്ടും ട്രഷറര്‍ റിയാസ് കോങ്ങാട് മണ്ഡലം പ്രസിഡണ്ടുമായിരുന്നു.മറ്റു ഭാരവാ ഹികള്‍: മാടാല മുഹമ്മദലി (ഷൊര്‍ണ്ണൂര്‍)സൈത് മീരാന്‍ ബാബു (പാലക്കാട്)സി.എ.റാസി(പട്ടാമ്പി)നൗഷാദ് വെള്ളപ്പാടം (മണ്ണാര്‍ ക്കാട്) ഇഖ്ബാല്‍ ദുറാനി (ഷൊര്‍ണ്ണൂര്‍)-വൈസ് പ്രസിഡണ്ടുമാര്‍, കെ.എ.റഷീദ്(പട്ടാമ്പി)ഉനൈസ്മാരായമംഗലം(ഷൊര്‍ണ്ണൂര്‍) ഇ.കെ. സമദ്(ഒറ്റപ്പാലം)കെ.എം.മുജീബുദ്ധീന്‍(തൃത്താല)നൗഫല്‍ കളത്തി ല്‍ (മണ്ണാര്‍ക്കാട്)എം.അബ്ബാസ് കൊടുവായൂര്‍ (നെന്‍മാറ) എം.എന്‍. നവാഫ്(തൃത്താല)-സെക്രട്ടറിമാര്‍.റിട്ടേണിങ്ങ് ഓഫീസര്‍ സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുല്ല കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ സാജിത് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം,സി.മുഹമ്മദ് ബഷീര്‍,പി.പി. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!