ആലത്തൂര്‍: സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും വിധം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ ‘ഡിജി കേരള’ സംരംഭത്തിന് കീഴില്‍ 21 ലക്ഷത്തിലധികം ആളുകളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സം സാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സേവന ങ്ങളും നേരിട്ട് പോകാതെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ലോകത്ത് എവി ടെനിന്നും സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആധുനികവല്‍ക്കരിച്ചു. സംസ്ഥാനത്ത് കെട്ടിട നികുതി അടയ്ക്കാതെ പ്രവര്‍ത്തിച്ചിരു ന്ന 1.43 ലക്ഷം കെട്ടിടങ്ങള്‍ കണ്ടെത്തി നികുതി അടപ്പിക്കാന്‍ കഴിഞ്ഞു. അതുമുഖേന കെട്ടിട നികുതി വര്‍ധിപ്പിക്കാതെ തന്നെ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇത് പ്രാദേശിക വികസനത്തിന് വലിയൊരു മുതല്‍ക്കൂട്ടായി മാറിയതായും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ കെ.ഡി. പ്രസേനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ.ഡി .പ്രസേനന്‍ എംഎല്‍എയുടെ 2017-18, 2020-21 വര്‍ഷങ്ങളിലെ ആസ്തി വികസന പദ്ധതിയി ല്‍ ഉള്‍പ്പെടുത്തി 1.75കോടി രൂപ വിനിയോഗിച്ചാണ് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണന്,സ്ഥിരം സമിതി അധ്യക്ഷനായ രാജി കൃഷ്ണന്കു ട്ടി, രതിക മണികണ്ഠന്, കെ രവീന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ കെ ഉണ്ണികൃഷ്ണന്, സലിം പ്രസാദ് ,ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന് സ്വാഗതവും സെക്രട്ടറി ആര് ഷീന നന്ദിയും പറഞ്ഞു. ജില്ലാ നിര്‍മ്മിതികേന്ദ്രം എക്സിക്യൂട്ട് സെക്രട്ടറി പി എസ് ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
