മണ്ണാര്‍ക്കാട്:അരയങ്ങോട് ഭഗവതി ക്ഷേത്രത്തിലെ നിറമാല ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. സമാപന നാളായ ശനിയാഴ്ച രാവിലെ ആറാട്ട് എഴുന്നെ ള്ളിപ്പ് നടന്നു. ക്ഷേത്രത്തില്‍ നിന്നും തുടങ്ങി അരയങ്ങോട് റോഡ് വഴി ചിറക്കുണ്ട് വരെയും അരയങ്ങോട് ചുറ്റി മുണ്ടക്കണ്ണി വഴി കായ്ക്കറി പൊട്ടിയിലെത്തി തിരിച്ച് ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉച്ച പൂജ,ശ്രീഭൂത ബലി എന്നിവയും ഉണ്ടായി. വൈകീട്ട് നാലിന് പഞ്ചവാദ്യത്തിന്റേയും ഗജവീരന്റെയും അകമ്പടിയോടെ കാഴ്ചശീവേലി നടന്നു. 6.10ന് ദീപാരാധന, രാത്രി 9 മുതല്‍ 11.30 വരെ സന്ധ്യാ വേല,11.30 മുതല്‍ പഞ്ചവാദ്യം തുടര്‍ന്ന് എടയ്ക്ക പ്രദക്ഷിണം,മേളം എന്നിവയും നടന്നു.വൃശ്ചികം ഒന്ന് മുതല്‍ ഏഴ് വരയൊണ് മഹോത്സവം നടന്നത്.