പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങള്‍ വഴി നടപ്പാക്കി വരുന്ന വന്ധ്യതാ ചികിത്സ പദ്ധതിയായ ‘ജനനി’യിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബസംഗ മം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ലയണ്‍സ് സ്കൂളില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല് എ അധ്യക്ഷനായി. ലളിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ഹോമിയോപ്പതി ചികി ത്സയുടെ സാധ്യതകള്‍ സമൂഹത്തിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ഹോമിയോപ്പതി വകുപ്പ് 2012-13 വര്‍ഷത്തില്‍ ആരംഭിച്ച വന്ധ്യതാനിവാരണ ചികിത്സാ പദ്ധതിയാണ് ജന നി. ഈ പദ്ധതി 2017 വര്‍ഷത്തില്‍ ജനനി എന്ന പേരില്‍ പുന:നാമം ചെയ്യപ്പെട്ടു. കഴിഞ്ഞ 13 വര്‍ഷത്തില്‍ 3450 കുഞ്ഞുങ്ങള്‍ ജനനിയിലൂടെ ഉണ്ടായി. പാലക്കാട് ജില്ലയില്‍ മാര്‍ച്ച് 2025 വരെ 231 പോസിറ്റീവ് കേസുകളും 125 കുഞ്ഞുങ്ങളുമാണ് ജനിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ. ഷാബിറ, അനിത പോള്‍സണ്‍, ശാലിനി കറുപ്പേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോ മിയോ ) ഡോ:കെ. ജ്യോതി, ജനനി സ്റ്റേറ്റ് മോഡല്‍ ഓഫീസര്‍ ഡോ: ബിജുകുമാര്‍ ദാമോദ രന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ: കെ.ആര് വിദ്യ , യു.പി സുധ മേനോ ന്, വാര്‍ഡ് കൗണ്‍സിലര്‍ വി.ജ്യോതിമണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ലക്ഷ്മി.ജി.കര്‍ത്ത, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: കെ.എസ് സുനിത എന്നിവര്‍ സംസാരിച്ചു.ജനനി പദ്ധതിയിലൂടെ ജനിച്ച 128 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
