തെങ്കര:മെഴുകുംപാറയില്‍ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാന ക്കൂട്ടമിറങ്ങിയത് പരിഭ്രാന്തി പരത്തി.അട്ടി പ്രദേസശത്തായി കഴി ഞ്ഞ ദിവസം രാത്രിയിലാണ് ഏഴംഗ കാട്ടാനക്കൂട്ടമെത്തിയത്.
വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് ആര്‍ആര്‍ടിയെത്തി നാലെണ്ണ ത്തിനെ തുരത്തി കാട് കയറ്റി.രണ്ട് കുട്ടിയാനയും മറ്റൊരു കാട്ടാന യും ജനവാസമേഖലയോട് ചേര്‍ന്നുള്ള കാട്ടില്‍ നിലയുറപ്പിക്കുക യാണുണ്ടായത്.ഇതിന് മുകളിലുള്ള മിച്ചഭൂമി പട്ടികജാതി കോളനി യിലേക്കുള്ള വഴിയിലൂടെ ആനകള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച തോടെ പ്രദേശം ഭീതയുടെ മുള്‍മുനയിലായി.പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലെ ഏതാനം റബ്ബര്‍ മരങ്ങള്‍ നശിപ്പി ച്ചതായി അറിയുന്നു.മറ്റ് കാര്യമായ നാശഷ്ടങ്ങളുണ്ടായിട്ടില്ല.
എന്നാല്‍ പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.രാത്രിയോടെ ആനകള്‍ കാടു കയറുമെന്നാണ് കരുതുന്നത്.ആര്‍ആര്‍ടി സംഘം സ്ഥലത്ത് റോന്ത് ചുറ്റുന്നുണ്ട്.