മണ്ണാര്‍ക്കാട്: ഡിഎഫ്ഒ മര്‍ദിച്ചതായി ആരോപിച്ച് വനംവകുപ്പ് ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവി ഷന് കീഴിലുള്ള പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവറായ വി എ സുനിലാണ് ഡിഎഫ്ഒയ്‌ക്കെതിരെ പരാതി നല്‍കിയത്. വെള്ളി യാഴ്ച രാവിലെ 9.30ന് പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ ഡി എഫ്ഒ ഡെപ്യുട്ടി റേഞ്ച് ഓഫീസറുടെ ക്യാബിനില്‍ വെച്ചാണ് മര്‍ദ്ദി ച്ചതെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുക യുമായിരുന്നുവെന്ന് സുനില്‍ പറയുന്നു.പരാതി സംബന്ധിച്ച് അന്വേ ഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.എന്നാല്‍ പരാതി വാസ്തവ വിരുദ്ധമാണെന്നും കാര്യങ്ങള്‍ മേലുദ്യോഗസ്ഥരെ ബോധ്യപ്പെടു ത്തിയിട്ടുള്ളതായി ഡിഎഫ്ഒ വിപി ജയപ്രകാശ് പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!