ഷോളയൂര്‍: കോട്ടത്തറ ആരോഗ്യമത, ചൊരിയന്നുര്‍ ഭാഗത്ത് ഡെങ്കി പ്പനി പടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.പ്രദേശത്ത് വീ ടുകളില്‍ ഉറവിട നശീകരണം നടത്തി.ഡെങ്കിപ്പനി ബാധിതരുടെ വീടുകളിലും ,പ്രദേശത്തും ഫോഗിങ് നടത്തി.
പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്ര ഗോള ങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേ ദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ യാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണ ങ്ങള്‍ ഉള്ളവരെ കുറിച്ചുള്ള വിവരം ആരോഗ്യ വകുപ്പില്‍ അറിയി ക്കാനും നിര്‍ദ്ദേശം നല്‍കി.
ആനക്കട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയകുമാര്‍,ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ, ഷോള യൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി, ഇന്‍സെക്റ്റ് കളക്ടര്‍ ബാലകൃഷ്ണന്‍, ഫീല്‍ഡ് അസിസ്റ്റന്റ് ഹകീം, ജൂ നിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നീതു,ഇന്ദിര, ഫീല്‍ഡ് വര്‍ക്കര്‍ സന്തോഷ്‌കുമാര്‍,മണികണ്ഠന്‍,ജിനേഷ്,ബിനോധ്,അഭിലാഷ്, ആശ വര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു.