കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ വന്യജീവികള്‍ തമ്പടിക്കുന്നതൊഴിവാക്കാന്‍ ശാശ്വതമായ പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഫസീലയുടെ നേ തൃത്വത്തില്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ കലാശാല വൈസ് ചാന്‍സലര്‍ ഡോ.എംആര്‍ ശശീന്ദ്രനാഥന് നി വേ ദനം നല്‍കി.മുന്‍ പഞ്ചായത്ത് മെമ്പറും ഫാം സിഐടിയു യൂണിയ ന്‍ പ്രസിഡന്റമായ പ്രദീപ് കുമാര്‍,സിപിഎം തിരുവിഴാംകുന്ന് ബ്രാ ഞ്ച് സെക്രട്ടറിമാരായ സന്തോഷ്,സുഹൈല്‍,ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം ഹനീഫ എന്നിവരും വാര്‍ഡുമെമ്പറോടൊപ്പ മുണ്ടായിരുന്നു.ഫാമിനുള്ളില്‍ ആന,പുലി,കുരങ്ങ് എന്നിവയുടെ കടന്നുകയറ്റം കാരണം ചുറ്റുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്.ഒരാഴ്ച മുമ്പ് ഫാമിലെത്തിയ കാട്ടാനകള്‍ ഇതുവരെ യും കാടു കയറിയിട്ടില്ല.വനപാലകര്‍ എത്തി ഫാമില്‍ നിന്നും തുര ത്തി മലകയറ്റിയിരുന്നു.കഴിഞ്ഞ ദിവസം കാപ്പുപറമ്പിലെത്തി കൃ ഷിനാശം വരുത്തിയ കാട്ടാനകള്‍ ഫാമിനകത്ത് തമ്പടിച്ചിരുന്നവ യാണന്നാണ് പറയപ്പെടുന്നത്.