മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷക്ക് സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പ്രസ്സ് ക്ലബ്ബ് മണ്ണാര്‍ക്കാട് അനുമോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയുമാണ് പ്രസ്സ് ക്ലബ്ബും മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് അനുമോദി ച്ചത്.

നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ, മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് വി.എ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.

എം.ഇ.ടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രസിഡന്റ് എം.കെ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കമറുന്നിസ, പ്രസ്സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട്,സയന്‍സ് ഇന്‍സ്റ്റി റ്റ്യൂട്ട് മാനേജര്‍ ഹരിദാസ്, സ്‌കൂള്‍ പ്രിസിപ്പല്‍ സീതലക്ഷ്മി, അജയന്‍ വി.കെ, സജീവ്.പി.മാത്തൂര്‍, റെമി പി.ടി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!