മണ്ണാര്‍ക്കാട്:ന്യൂ അല്‍മ ആശുപത്രിയില്‍ ചൊവ്വാഴ്ച മുതല്‍ കോവി ഷീല്‍ഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി മെഡിക്കല്‍ ഡയ റക്ടര്‍ ഡോ.കെഎ കമ്മാപ്പ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 6000 ഡോസ് വാക്‌സിനാണ് എത്തിയിരിക്കുന്ന ത്.ഇതില്‍ 1500 പേര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി ലാഭേ ച്ഛയില്ലാതെ സര്‍വീസ് ചാര്‍ജ്ജ്് ഒഴിവാക്കി കമ്പനി വിലയായ 630 രൂപയ്ക്ക് ആദ്യഘട്ടത്തില്‍ നല്‍കും.മണ്ണാര്‍ക്കാട് നഗരസഭയുടെ ആവശ്യാര്‍ത്ഥം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 200 പേര്‍ക്ക് സൗജന്യമായും വാക്‌സിന്‍ നല്‍കുമെന്നും ഡോ.കെഎ കമ്മാപ്പ പറഞ്ഞു.
വാക്‌സിനേഷനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വാ ക്‌സിനേഷന്‍ സൗകര്യം.കോവിന്‍ സൈറ്റിലൂടെ ഓണ്‍ലൈനായും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടും വാക്‌സിന്‍ കേന്ദ്രത്തി ലെത്തി വാക്‌സിന്‍ സ്വീകരിക്കാം.നേരിട്ടെത്തി വാക്‌സിന്‍ എടുക്കു ന്നതിന് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബുക്കിങ്ങിനായി 8921574176 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.വാര്‍ത്താ സമ്മേള നത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ.കൃഷ്ണപ്പന്‍,മാനേജര്‍ സിഎം സബീറലി എന്നിവരും പങ്കെടുത്തു.