കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ലേക്ക് വനമേഖലയില്‍ നിന്നും വന്യജീവികള്‍ കയറാതിരിക്കാ ന്‍ ഉയരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാ വശ്യപ്പെട്ട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വക ലാശാല വൈസ് ചാന്‍സലര്‍ ഡോ.എംആര്‍ ശശീന്ദ്രനാഥന് മുറിയ ക്കണ്ണി,തിരുവിഴാംകുന്ന് പ്രദേശവാസികള്‍ നിവേദനം നല്‍കി.

ഗവേഷണ കേന്ദ്രത്തിന് ചുറ്റും ജനവാസമേഖലയാണ്.ഇതിന് സമീ പത്തായാണ് സൈലന്റ് വാലി ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അമ്പ ലപ്പാറ വനമേഖലയുള്ളത്.കാട്ടാന ഉള്‍പ്പടെയുള്ള വന്യജീവികള്‍ ജന വാസ മേഖലകള്‍ കടന്ന് ഫാമിനകത്തേക്ക് കയറി തമ്പടിക്കുന്ന സാ ഹചര്യമാണ് നിലനില്‍ക്കുന്നത്.പുലി,കടുവ,കുരങ്ങ്,പന്നി തുടങ്ങി യ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പ്രദേശത്തിന്റെ സൈ്വര്യജീവി തത്തിന് വെല്ലുവിളി തീര്‍ക്കുന്നുണ്ട്.കാട്ടാനയും കുരങ്ങും പന്നിയു മെല്ലാം കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുന്നുണ്ട്.ഫാമിനകത്തെ ജീവനക്കാരും വളരെ ഭയന്നാണ് പുല്ലുവെട്ടല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ ത്തനങ്ങള്‍ ഏര്‍പ്പെടുന്നത്.

ഫാമിന് സമീപത്തെ മുറിയക്കണ്ണി പ്രദേശത്തോട് ചേര്‍ന്ന് സ്ഥാപിച്ചി രിക്കുന്ന ദുര്‍ഗന്ധം കാരണം ജീവിതം ദുസ്സഹമാകുന്നതായും കുട്ടി കള്‍ക്ക് അലര്‍ജി പോലുള്ള രോഗങ്ങള്‍ പടരുന്നതായും നിവേദന ത്തില്‍ ചൂണ്ടിക്കാട്ടി.വന്യജീവി ശല്ല്യത്തിന് പരിഹാരമാകാന്‍ അതി ര്‍ത്തി വെട്ടിത്തെളിക്കുകയും അതിര്‍ത്തിയിലെ മരങ്ങള്‍ മുറിച്ച് മാറ്റി താത്കാലിക പരിഹാരം കാണണം.വന്യജീവികള്‍ ഫാമിനക ത്തേക്ക് കയറാതിരിക്കാന്‍ ചുറ്റും മതില്‍ നിര്‍മിക്കണം.താറാവ് ഫാം, മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയും ജനങ്ങള്‍ക്ക് ശല്യ മില്ലാത്ത മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തി ല്‍ ആവശ്യപ്പെട്ടു.ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ സമരപരി പാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുന്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് പ്രസിഡണ്ട് യൂസുഫ് പുല്ലിക്കുന്നന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!