പാലക്കാട്: സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. പാലക്കാട് കല ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ സിറ്റി ങ്ങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താ വും കുടുംബവും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡ നം നടത്തിയെന്ന ഇരുപത്തഞ്ചുകാരിയുടെ പരാതി പരിഗണിക്കുക യായിരുന്നു കമ്മീഷന്‍.
80 പവനോളം സ്വര്‍ണം നല്‍കിയാണ് രണ്ടുവര്‍ഷം മുന്‍പ് വിവാഹം നടത്തിയത്. ആര്‍ത്തവ സമയത്ത് നിലത്തു കിടത്തുക, മറ്റു സ്ത്രീ കളുടെ ശരീരവുമായി താരതമ്യപ്പെടുത്തി കളിയാക്കുക, ശാരീരിക മായി മുറിവേല്‍പ്പിക്കുക തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ ഈ കാലയളവില്‍ ഏല്‍ക്കേണ്ടി വന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെ യുവതി പരാതി നല്‍കി യിരിക്കുന്നത്. ഇവരുടെ പരാതിയിന്മേല്‍ ചവറ പോലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സിറ്റി ങ്ങില്‍ ഭര്‍ത്താവിന്റെ അമ്മയോടും സഹോദര ഭാര്യയോടും ഹാജ രാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സ്വത്ത് സംബന്ധമായ കേസുകളും കമ്മീഷന്‍ പരിഗണിച്ചു. ആകെ 50 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. 18 കേസുകള്‍ തീര്‍പ്പാ ക്കി. രണ്ട് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കേസു കള്‍ കൂടുതല്‍ നിയമസഹായത്തിനായി ഡെല്‍സക്കു അയച്ചു. തിര ക്ക് ഒഴിവാക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രാവിലെ യും ഉച്ചയ്ക്കും രണ്ടു ഘട്ടങ്ങളിലായി 25 കേസുകള്‍ വീതമാണ് പരി ഗണിച്ചത്.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ യു.വി കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ പ്രസന്ന, അഞ്ജന, രാധിക, കൗ ണ്‍സിലറായ ഡിംപിള്‍ എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.