മണ്ണാര്‍ക്കാട് : മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നട പ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ ജില്ലാ യോഗം ആവശ്യപ്പെട്ടു.കോടതി വിധിയുടെ മറവില്‍ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കോടതി വിധി യുടെ മറവില്‍ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടി കള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നത് പ്രതിഷേധാര്‍ഹ മാണ്. പിന്നാ ക്കാവസ്ഥ നില്‍ക്കുന്ന എല്ലാ വിഭാഗത്തെയും ഉയര്‍ത്തി കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി ഓരോ വിഭാഗത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിനു പക രം മുസ്ലിം സമുദായത്തിനു വേണ്ടി സച്ചാര്‍ കമ്മിറ്റി നിര്‍ദേശപ്രകാര മുള്ള അനുകൂല്യങ്ങള്‍ വിഭജിക്കുന്നത് എല്ലാ വിഭാഗങ്ങളോടും കാ ണിക്കുന്ന അവഗണനയാണ്.
സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേകം ബോര്‍ഡ് രൂപീകരി ക്കുക, മുന്നാക്ക-പിന്നാക്ക സ്‌കോളര്‍ഷിപ്പുകള്‍ ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രക്ഷോഭം ജില്ലയില്‍ ശക്തമാക്കാന്‍ യോഗം തീരുമാനി ച്ചു. ഈ മാസം 28 ന് ബുധനാഴ്ച പഞ്ചായത്ത്/മുന്‍സിപ്പല്‍ തലത്തില്‍ യൂത്ത് കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു .ആഗസ്റ്റ് 4 ന് കലക്ട്രേറ്റ് ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.
മണ്ണാര്‍ക്കാട് വെച്ച് നടന്ന യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡ ന്റ് ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെ ക്രട്ടറി പി പി അന്‍വര്‍ സാദത്ത് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ തങ്ങള്‍,കബീര്‍ അന്‍വരി നാട്ടുകല്‍ (എസ്.കെ. എസ്.എസ്.എഫ്), ബഷീര്‍ മാസ്റ്റര്‍ കാരാകുര്‍ശ്ശി ( ഐ. എസ്. എം കേരള ) ജസീര്‍ അന്‍സാരി, അഡ്വ. മുഹമ്മദ് മുസ്ത ഫ, (ഐ.എസ്.എം മര്‍കസ് ദഅവ), മുജീബ് ചങ്ങലീരി, മുഹമ്മദ് ഷെരീഫ് കെ പി, സുല്‍ഫിക്കര്‍ (വിസ്ഡം യൂത്ത്), ഹപി എം നവാസ് (എം.ഇ.എസ് യൂത്ത്), ഫഹദ് കെ എച്ച്, ഹുസ്‌നി മുബാറക് കെ എ (എം.എസ്.എസ് യൂത്ത് വിംഗ്), റിയാസ് നാലകത്ത്, കെ. പി.എം സലീം, നൗഷാദ് വെള്ളപ്പാടം, അഡ്വ. നൗഫല്‍ കളത്തില്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.