മണ്ണാര്‍ക്കാട്: പത്ത് മാസമായി കുടിശ്ശികയായി നില്ക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ കമ്മീഷന് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംയുക്ത സമര സമിതി മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേ ഴ്സ് അസോസിയേഷന് സംസ്ഥന ജനറല്‍ സെക്രട്ടറി വി അജി ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് പ്രസിഡന്റ് സിഎച്ച് റഷീദ് അധ്യക്ഷനായി.കുഞ്ഞിമൊയ്തു,സിജെ രമേശ് എന്നിവര്‍ സംസാരിച്ചു.ബാബു മണ്ണാര്‍ക്കാട്,ഹംസക്കുട്ടി, ശശികുമാര്‍, ഫിറോസ്,ഹംസ,അബ്ദുല്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്കി. താലൂക്ക് സെക്രട്ടറി വി സുന്ദരന്‍ സ്വാഗതവും വി ബിജു നന്ദിയും പറഞ്ഞു.