തെങ്കര: കൊറ്റിയോട് കോളനിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഭൂമി നല്‍കി വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെ ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ആവശ്യപ്പെ ട്ടു.കൊറ്റിയോട് കോളനിയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുക യായിരുന്നു അദ്ദേഹം.വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധിയല്‍പ്പെ ടുത്തുമെന്നും അദ്ദേഹം പറഞ്ഞു.കൊറ്റിയോട് കോളനിയില്‍ താമ സിക്കുന്നവര്‍ക്ക് നീതി നിഷേധിച്ചത് ആരായാലും നടപടിയുണ്ടാക ണം.നാല്‍പ്പതോളം കുടുംബങ്ങളാണ് ഇവിടെ നീതി നിഷേധിക്കപ്പെ ട്ടതിനാല്‍ സുരക്ഷിതമായൊരു കിടപ്പാടമില്ലാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത്.കൈവശ രേഖയുണ്ടെങ്കിലും ഭൂമി എവിടെ യാണന്നറിയാത്തവരും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ റവന്യു രേഖകള്‍ ലഭിക്കാത്തവരും കൊറ്റിയോട്,ആമ്പാടത്ത് കോളനികളി ല്‍ താമസിക്കുന്നുണ്ട്.ഇവര്‍ക്ക് സുരക്ഷിതമായി കഴിയുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി ആലോചിട്ട് വീട് നിര്‍മാണത്തിന് സാധ്യമായതെല്ലാം ചെയ്തു നല്‍കുമെന്നും കോളനിവാസികള്‍ക്ക് ഉറപ്പു നല്‍കി.പികെ ശശിയോടൊപ്പം സിപിഎം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്എ ഷൗക്കത്ത്, മുനി സിപ്പല്‍ കൗണ്‍സിലര്‍ ടിആര്‍ സെബാസ്റ്റ്യന്‍,സിപിഎം ഏരിയാക മ്മിറ്റി അംഗംഎം വിനോദ്കുമാര്‍, ലോക്കല്‍ സെക്രട്ടറി ടികെ സുനില്‍, രമാസുകുമാരന്‍, കെ കുമാരന്‍, ഭാവനഉണ്ണികൃഷ്ണന്‍ , കെ മോഹന്‍ദാസ്, കെ ഇന്ദിര, കെ ഉമ എന്നിവരും ഉണ്ടായിരുന്നു.