തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുഖപത്ര മായ ദേശദീപത്തിന്റെ ഈ വര്‍ഷത്തെ ആദ്യലക്കം അഡ്വ.കെ ശാന്തകുമാരി എംഎല്‍എ പ്രകാശനം ചെയ്തു.കുട്ടികളില്‍ പത്രപ്രവ ര്‍ത്തനത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനും ,ആനുകാലിക വാര്‍ ത്തകളെ വിശകലനം ചെയ്യാനുള്ള താല്‍പര്യം വളര്‍ത്താനും ലക്ഷ്യ മിട്ട് 2007 മുതലാണ് ദേശദീപം പ്രസിദ്ധീകരിച്ചു വരുന്നത്. കുട്ടികളു ടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ക്ക് പ്രോല്‍സാഹനം കൊടുക്കാനും ,സ്‌ക്കൂളില്‍ നടക്കുന്ന പരിപാടികള്‍ രക്ഷിതാകള്‍ക്കും ,പൊതു സ മൂഹത്തിനു മനസ്സിലാക്കാനും പത്രം വഴി സാധിക്കുന്നുണ്ട്.ഈ പ്രതി സന്ധി കാലഘട്ടത്തില്‍ ദേശ ദീപത്തിന്റെ പ്രവര്‍ത്തനത്തിന് പുതി യ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റ ല്‍ പത്രം എന്ന ആശയം രൂപപ്പെട്ടത്.എല്ലാമാസവും ഇത് പ്രസിദ്ധിക രിച്ച് കുട്ടികള്‍ക്ക് എത്തിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. മാനേജര്‍ ശ്രീവത്സന്‍ മഠത്തില്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാ ള്‍ വി പി ജയരാജന്‍,പ്രധാന അധ്യാപകന്‍ ബെന്നി ജോസ് കെ,പിടിഎ പ്രസിഡന്റ് എം രാമചന്ദ്രന്‍,എ വി ബ്രൈറ്റി,പിഎം ബള്‍ക്കീസ്, പി എസ് പ്രസാദ്, പി ജയരാജ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!