മണ്ണാര്‍ക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കാപ്പു പറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയില്‍ വനംവകുപ്പ് ഉദ്യോഗ സ്ഥര്‍ നടത്തുന്ന സര്‍വേ നടപടി അംഗീരിക്കാനാകില്ലെന്ന് എന്‍സി പി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. പറഞ്ഞു. മണ്ണാര്‍ ക്കാട് ബ്ലോ ക്ക് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേ ഖലയില്‍ അമ്പത് വര്‍ഷത്തോളമായി താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതാണ്. ഇതിനുള്ള നട പടികളും പൂര്‍ത്തിയായി വരികയാണ്.ഇതിനിടെ വനം വകുപ്പ് ഉ ദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത് പരിശോധിച്ച് വേണ്ട നടപടി സ്വീ കരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും കര്‍ഷക ര്‍ക്കൊപ്പം നില്‍ക്കുമെ ന്നും ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്ക ത്ത് അലി കുളപ്പാടം,ബ്ലോക്ക് പ്രസി ഡന്റ് സദഖത്തുള്ള പടലത്ത്, എന്‍എല്‍സി ജില്ലാ കണ്‍വീനര്‍ പിസി ഹൈദരലി,അലനല്ലൂര്‍ മണ്ഡ ലം പ്രസിഡന്റ് ഷാജഹാന്‍,ജില്ലാ, ബ്ലോക്ക് മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.