തെങ്കര: പഞ്ചായത്തിലെ കൊറ്റിയോട് കോളനിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സംസ്ഥാന മനുഷ്യാവ കാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. കൊറ്റിയോ ട്,ആമ്പാടം എന്നീ പട്ടികജാതി കോളനികളിലെ 12 കുടുംബങ്ങള്‍ വാസയോഗ്യമായ വീടും മറ്റ് സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുന്നു വെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കോളനി സന്ദര്‍ശിച്ചത്.കോളനിവാസികള്‍ താമസിക്കുന്ന ഭൂമിയുടെ കൈമാറ്റ ഇടപാടിലും സര്‍ക്കാരിന്റെ ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിലും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. ഇടനില ക്കാരും മറ്റുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. സര്‍ ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കു ന്നില്ല.നടപടിക്കായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍ കും.പലിശയിടപാട് വിഷയത്തില്‍ ഇപ്പോള്‍ തന്നെ നടപടി സ്വീക രിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറ ഞ്ഞു.മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങ ളുടെ ഇടപെടലിനെ തുടര്‍ന്നാണ് കോളനിയിലെ പട്ടികജാതി കുടും ബങ്ങളുടെ ദുരിതം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുന്നത്.തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗം രമ സുകുമാരന്‍,പഞ്ചായത്ത് അംഗം സൂര്യ,മണ്ണാര്‍ക്കാട് ഡിവൈ എസ്പി ഇ സുനില്‍കുമാര്‍,പബ്ലിക് പ്രോസിക്യൂട്ടര്‍ ജയന്‍,മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍,പ്രസിഡന്റ് കെ സുരേഷ് എന്നിവരും കമ്മീഷനൊപ്പം ഉണ്ടായിരുന്നു