മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3232 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയു മായ 415 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 262 പുരുഷന്‍മാരും 153 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെ യുള്ള 1218 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെ പ്പെടുത്തിട്ടുണ്ട് ഇതില്‍ 591 പുരുഷന്‍മാരും 627 സ്ത്രീകളും ഉള്‍പ്പെ ടും.

ഇതു കൂടാതെ 22 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 23 പേരും, 1305 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 5 പേര്‍ രണ്ടാം ഡോസുമടക്കം 1310 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 65 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 66 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 120 പേര്‍ ഒന്നാം ഡോസും 5 പേര്‍ രണ്ടാം ഡോസുമടക്കം 125 പേരും, 60 വയസി നു മുകളിലുള്ള 54 പേര്‍ ഒന്നാം ഡോസും 21 പേര്‍ രണ്ടാം ഡോസുമട ക്കം 75 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 51 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്. കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!