മണ്ണാര്‍ക്കാട്: അംഗീകൃത ബാങ്കിംഗ് സംരഭമായ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ആന്‍ഡ് അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ് ജൂണ്‍ 21ന് തിങ്കളാഴ്ച മുതല്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേ ജര്‍ അജിത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അഡ്വ എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയര്‍മാന്‍ സി മു ഹമ്മദ് ബഷീര്‍,കൗണ്‍സിലര്‍മാരായ ടിആര്‍ സെബാസ്റ്റ്യന്‍, കെ മന്‍ സൂര്‍,സിപി പുഷ്പാനന്ദ്,വി അമുദ,ഇബ്രാഹിം,ഡിവൈഎസ്പി ഇ സുനി ല്‍കുമാര്‍,ഡിസിസി സെക്രട്ടറി പി ആര്‍ സുരേഷ്,ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്,റൂറല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഫിറോസ് ബാബു,ബാസിത് മുസ്ലിം എന്നിവര്‍ പങ്കെടു ക്കുമെന്നും മാനേജര്‍ അജിത് പറഞ്ഞു.

ആശുപത്രി പടിയിലെ ഇശല്‍ ടവറില്‍ ഒന്നാം നിലയിലാണ് അര്‍ബ ന്‍ ഗ്രാമീണ്‍ സൊസൈറ്റി സ്ഥിതി ചെയ്യുന്നത്.മണ്ണാര്‍ക്കാട് നഗര ഗ്രാ മീണ പ്രദേശങ്ങളിലെ സാധാരണക്കാരുടെ സാമ്പത്തിക ഉന്നമന ത്തിനാവശ്യമായ സുതാര്യവും ലളിതവുമായി ഇടപാടുകള്‍ക്കായി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയെ സമീപിക്കാമെന്ന് അജിത് പറ ഞ്ഞു.നിക്ഷേപത്തിനും വായ്പക്കും സൗകര്യമുണ്ട്.റിക്കറിംഗ് ഡെ പ്പോസിറ്റ്,സേവിംഗ്‌സ് ഡെപ്പോസിറ്റ്,ഫിക്‌സഡ് ഡെപ്പോസിറ്റ്, ഡബ്ലിംഗ് സ്‌കീം,ഗോള്‍ഡ് ലോണ്‍,ബിസിനസ് ലോണ്‍,പേഴ്‌സണല്‍ ലോണ്‍,പ്രോപ്പര്‍ട്ടി ലോണ്‍ തുടങ്ങിയ സേവനങ്ങള്‍ നിധിയില്‍ നിന്നും ലഭ്യമാകും.വായ്പാ നടപടിക്രമങ്ങള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നി ല്ലെന്നും സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് ഈ ധനകാര്യ സ്ഥാപനമെന്നും മാനേജര്‍ അജിത് അറിയിച്ചു.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട് സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!