പാലക്കാട്: വായന കേവലം വ്യക്തിപരമായ അനുഭവമല്ലെന്നും അ തിന് സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ പശ്ചാ ത്തലമുണ്ടെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ജില്ലാ ലൈബ്ര റി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായി രുന്നു അദ്ദേഹം. വായന വിമോചനത്തിനുള്ള ഉപകരണമാണ്. ജാഗ്രതപ്പെടുത്തുന്ന, ഉണര്‍ത്തുന്ന വായനയാണ് വിമോചനത്തിന്റെ ആയുധമായി മാറുന്നത്. ഇത്തരത്തില്‍ സമൂഹത്തെ ഉണര്‍ത്തുന്ന വായന വളര്‍ത്തുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. സാക്ഷരത പ്രസ്ഥാനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്ത നത്തിനും ഗ്രന്ഥശാല സംഘം സ്ഥാപകനായ പി. എന്‍ പണിക്കര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അദ്ദേഹം രൂപീകരിച്ച കാന്‍ഫെഡ് സാക്ഷരത രംഗത്ത് വലിയ മാതൃക സൃ ഷ്ടിച്ചു. ഗ്രന്ഥശാലകളെ ഏകോപിപ്പിച്ച് ഗ്രന്ഥശാല പ്രസ്ഥാനം കെട്ടി പ്പടുക്കുന്നതില്‍ വലിയ പങ്ക് അദ്ദേഹം വഹിച്ചിരുന്നതായി സ്പീക്കര്‍ അനുസ്മരിച്ചു.
പി.എന്‍ പണിക്കരെ പോലെതന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തെ മു ന്നോട്ട് കൊണ്ടു പോകുന്നതിനും വിപുലീകരിക്കുന്നതിനും വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഐ വി ദാസ്. കേരളത്തില്‍ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയിലും ബഹുജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങ ളിലും ഗ്രന്ഥശാലാപ്രസ്ഥാനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാറ്റത്തില്‍ പ്രധാന ചാലകശക്തിയായാണ് ഗ്രന്ഥശാല പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മാനവിക മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതി നും വായന സഹായിക്കും. വായന പുതിയ തലങ്ങളിലേക്ക് മാറി ക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് വായന വായനയെ കൂടു തല്‍ അനായാസകരമാക്കുന്നു. അതേസമയം ഡിജിറ്റല്‍ ഡിവൈഡ് വായനയില്‍ അസമത്വം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധിക ളെ മറികടക്കാനുള്ള സാധ്യതകള്‍ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ തേട ണമെന്നും ആദിവാസി മേഖലകളില്‍ മൊബൈല്‍ ലൈബ്രറി തുടങ്ങിയ ആശയങ്ങള്‍ പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സി ല്‍ പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വി.കെ ജയപ്രകാശ്, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. സുധാകരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് സെക്രട്ടറിമാര്‍, വായനശാല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.