കാഞ്ഞിരപ്പുഴ: ഡാമിന്റെ ഉദ്യാനത്തിന്റെ മുന്‍വശത്ത് അനെര്‍ട്ടി ന്റെ ഇലക്ട്രിക്ക് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കു ന്നതിനായുളള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം.കോങ്ങാട് എംഎല്‍എ അഡ്വ കെ ശാന്തകുമാരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരമാനമായത്.പാലക്കാട് ജില്ലയില്‍ അനര്‍ട്ട് ഇല ക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് കാഞ്ഞിരപ്പുഴ ഉദ്യാ നത്തിന്റെ മുന്‍വശത്തായാണ്.ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ നടത്തിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. ജലസേചന വകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം ലഭിക്കാത്തതാ ണ് നീണ്ട് പോയതെന്നാ ണ് സൂചന.ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇറിഗേഷന്‍ അധികൃത രോട് എംഎല്‍എ അന്വേഷിച്ചു.
കാഞ്ഞിരപ്പുഴ ഡാം മലമ്പുഴ മാതൃകയിലുള്ള പരിപാലനത്തിനായി ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി സംയുക്ത പരിപാലനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കുമെന്ന് എംഎല്‍എ അറിയിച്ചു.ഡാമില്‍ വരുന്ന പുതിയ പദ്ധതി കളുടെ വിശദാംശങ്ങളും ഇറിഗേഷന്‍ അധികൃതരോട് അന്വേഷി ച്ചു.പദ്ധതികള്‍ വേഗത്തിലാക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും എംഎല്‍എ അറിയിച്ചു.ചെക്ക് ഡാമിന്റ തകര്‍ന്ന ഭാഗം സന്ദര്‍ശിക്കു കയും എത്രയും വേഗം നിര്‍മാണം നടത്തുന്നതിനും നിര്‍ദേശം നല്‍ കി.
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍, വൈ സ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,സ്ഥിരം സമിതി അംഗം പ്രതീപ് കെ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി ടോമി,ഇറിഗേഷന്‍ ഫസ്റ്റ് ഗ്രേഡ് ഓഫീസര്‍ വിജു, ഉദ്യാ നം മാനേജര്‍ ജിതേഷ്,ലിലീപ് കുമാര്‍,ബാപ്പുട്ടി,റഷീദ്,അഡ്വ.ജോസ് ജോസഫ് എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.