മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 6098 ആയി കുറഞ്ഞു.കഴിഞ്ഞ മാസം ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 27,796 ആയി ഉയര്‍ന്നിരുന്നു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 10.71 ശതമാനമായി കുറഞ്ഞു.ഇന്ന് 1236 പേര്‍ക്ക് രോഗമു ക്തിയുണ്ട്.പുതുതായി 1032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ആകെ 9634 പരിശോധനയാണ് നടത്തിയത്.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുകയും രോഗമുക്തി വര്‍ധിക്കുകയും ചെയ്യുന്നത് ജില്ലയ്ക്ക് ആശ്വാസം പകരുന്നു.സി എഫ്എല്‍ടിസി,സിഎസ്എല്‍ടിസി,കോവിഡ് ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍,ഡൊമിസിലറി കെയര്‍ സെന്ററുകള്‍ എന്നിവടങ്ങളിലായി നിലവില്‍ 2425 പേരാണ് ചികിത്സയിലുള്ള ത്.വീടുകളില്‍ 3673 പേര്‍ ചികിത്സയില്‍ കഴിയുന്നു.രണ്ടാം തരംഗം തീവ്രമായ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 19 വരെ സ്വകാര്യ സ്ഥാപന ങ്ങളില്‍ ഉള്‍പ്പടെ 630006 പേരാണ് ടെസ്റ്റ് നടത്തിയത്.ഇക്കാലയളവി ല്‍ 135230 പേര്‍ക്ക് പോസിറ്റീവായി.128868 പേര്‍ രോഗമുക്തി നേടി. 2020 മാര്‍ച്ച് മുതല്‍ 2021 ജൂണ്‍ 15 വരെ ജില്ലയില്‍ 917 കോവിഡ് മര ണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൂടുതല്‍ ഇളവ് ലഭിച്ച വെള്ളിയാഴ്ച ജില്ലയിലെ തെരുവകളില്‍ തിരക്കേറിയിരുന്നു.ശനി സമ്പൂര്‍ണ ലോക്ക് ഡൗണായതിനാല്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുണ്ടായി രുന്ന ത്.ഞായാറാഴ്ചയും സമ്പൂര്‍ണ ലോക് ഡൗണാണ്.