മണ്ണാര്‍ക്കാട്: നെല്‍കൃഷി ഇന്‍ഷുറന്‍സ് പ്രീമിയം അടവ് പാടശേ ഖരസമിതി മുഖേനയാക്കി കൃഷി വകുപ്പ് ഉത്തരവായി. ആലത്തൂര്‍ എംഎല്‍എ കെ.ഡി പ്രസേനന്‍ കൃഷി വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം വിളക്കാലം മു തല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതും പ്രീമിയം അടക്കുന്നതും ഓണ്‍ ലൈന്‍ മുഖേന ആക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അക്ഷ യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാവാനും പണമടയ്ക്കാനും കഴിഞ്ഞിരുന്നില്ല. നടീല്‍ നടത്തി 45 ദിവസത്തിനകം ഓണ്‍ലൈനായി പ്രീമിയം അടക്കണമെന്നാണ് നിയമമെങ്കിലും ഒന്നാം വിളക്കാലം ആരംഭിച്ച് നടീല്‍ തുടങ്ങിയിട്ടും ഒട്ടുമിക്ക കര്‍ഷകര്‍ക്കും ഇതിന് സാധിച്ചിരുന്നില്ല. നിശ്ചിത കാലയ ളവില്‍ അംഗമായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നഷ്ടമാവു കയും പഞ്ചായത്തുകളുടെ ഉഴവ് കൂലിയും ലഭിക്കാതെയാവുമാ യിരുന്നു. ഈ സാഹചര്യത്തില്‍ ഒന്നാം വിളക്കാലത്തേക്ക് കൂടി പ്രീമിയം അടവ് പാടശേഖര സമിതി മുഖാന്തിരം ആക്കണമെന്നും എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയില്‍ അംഗമാവാനുള്ള സാഹചര്യം ഒരുക്കണമെന്നും എം.എല്‍. എ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ ന്ന് പാടശേഖര സമിതികള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓണ്‍ലൈ ന്‍ അല്ലാതെ നെല്‍കൃഷി മാന്വല്‍ ആയി ഇന്‍ഷുര്‍ ചെയ്യാനുള്ള അവസരം ഒന്നാം വിളക്കാലത്തേക്ക് കൂടി അനുവദിച്ചാണ് കൃഷി ഡയറക്ടര്‍ ഉത്തരവായത്.