അലനല്ലൂര്‍: കോവിഡ് ലോക്ഡൗണില്‍ അടച്ചിട്ട സ്‌കൂളിന്റെ വളപ്പില്‍ തുറന്നിട്ട അധ്വാന ജാഗ്രതയില്‍ വിളഞ്ഞത് നൂറ് മേനി.മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ പച്ചക്കറിതോട്ടം അതിജീവനകാലത്തിനും കരുത്ത് പകരുന്നതാണ്.പത്ത് സെന്റ് സ്ഥലത്ത് മത്തനും കുമ്പള വും പീച്ചിങ്ങയും വിളഞ്ഞ് നില്‍ക്കുന്നത് ഈ മണ്ണില്‍ അധ്വാനിച്ചവ രുടെ മനം നിറക്കുന്നകാഴ്ചയാണ്.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്‌കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നത്.കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപക രും വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന്.മൂന്ന് മാസങ്ങള്‍ നീണ്ട് നില്‍ ക്കുന്ന പരിപാലത്തിന് നേരമൊരുക്കി കുട്ടികര്‍ഷകരും കൂടെ അധ്യാപകരുമിറങ്ങും.തോട്ടത്തില്‍ വിളയുന്ന പച്ചക്കറികളത്രയും ഉച്ചഭക്ഷണത്തിനായി അടുക്കള കേറുന്നതാണ് പതിവ്.സ്‌കൂള്‍ ഇല്ലാത്ത സാഹചര്യത്തിലും കൃഷിയുണ്ടാകും.അപ്പോള്‍ ലഭിക്കുന്ന വിളവ് പരിസരവാസികള്‍ക്ക് നല്‍കും.കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അങ്ങനെ തുടര്‍ന്നു.
സ്‌കൂള്‍ മാനേജര്‍ പി ജയശങ്കരന്റെ പറമ്പിനോട് തൊട്ടടുത്താണ് സ്‌കൂള്‍ ഉള്ളത്.അദ്ദേഹത്തിന്റെ പറമ്പിലെ കൃഷിപണികളോടനു ബന്ധിച്ചാണ് സ്‌കൂളിലെ പച്ചക്കറി തോട്ടത്തിനായി നിലമൊരുക്ക ലും മറ്റും നടത്തുക.വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് പച്ചക്കറി തോട്ടത്തിന്റെ പരിപാലനം.അടച്ചിരുപ്പു കാലത്തുണ്ടാക്കി യ പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പച്ചക്കറികള്‍ പരി സരവാസികള്‍ക്ക് വിതരണം ചെയ്തു.വിളവെടുപ്പിന് പ്രധാന അധ്യാ പിക തങ്കം,പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര,മാനേജര്‍ പി ജയശങ്കരന്‍,അധ്യാപകരായ ഭാഗ്യലക്ഷ്മി,ഒ.ബിന്ദു, പി. ഹംസ, സുജി ത്ത്, ഗഫൂര്‍, ജിതേഷ്, യൂസഫ് പുല്ലിക്കുന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.