മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ടു ഗ്രാമ പഞ്ചായ ത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ബ്ലോക്ക് പഞ്ചാ യത്ത് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. ആന്റി ജന്‍ കിറ്റുകള്‍,പിപിഇ കിറ്റുകള്‍,പള്‍സ് ഓക്‌സി മീറ്ററുകള്‍,എന്‍ 95 മാസ്‌കുകള്‍,സാനിട്ടൈസര്‍,തെര്‍മല്‍ സ്‌കാന്നറുകള്‍,പ്രതിരോധ മരുന്നുകള്‍ എന്നിവയാണ് നല്‍കിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി വരികയാണ്.കോവിഡ് ബാധിതരായ ആളുകളെ ആശപുപത്രിയില്‍ എത്തിക്കുന്നതിനും മറ്റുമായി ഗ്രാമ പഞ്ചായത്ത് ആംബുലന്‍സുകള്‍ നേരത്തെ അനുവദി ച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ നിര്‍വ്വഹി ച്ചു.വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ വറോടന്‍,ബുഷറ,മെമ്പര്‍മാരായ മാനു പടുവില്‍,വി പ്രീത,മണികണ്ഠന്‍,തച്ചനാട്ടുകര ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് കെപിഎം സലീം മാസ്റ്റര്‍,ബിജി ടോമി,ആയിഷ ബാനു,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാരായണന്‍ എന്നിവര്‍ സംസാരി ച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തങ്കം മഞ്ചാടിക്കല്‍ സ്വാഗതവും ബിഡിഒ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.