പിണറായി സര്‍ക്കാരിന്റെ വനംകൊള്ള അന്വേഷിക്കണമെന്നാവ ശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ സെ ക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ പി സുമേഷ് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാ ലന്‍, ടി.വി.സജി, സെക്രട്ടറി എന്‍.ബിജു, നഗരസഭാ കൗണ്‍സിലര്‍ പി.പ്രസാദ്, കെ.പ്രഭ,കെ.രഘുനാഥ്, എം.മോഹനകൃഷ്ണന്‍, പി.രാഘ വന്‍, ശോഭിത്‌റാം, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.മണ്ണാര്‍ക്കാട് ഡി. എഫ്.ഒ ഓഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ബി.ജെ. പി നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍ ഉദ്ഘാ ടനം ചെയ്തു. വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.പ്രസാദ്, പി. സുധീഷ്,മണികണ്ഠന്‍, സി.നിബേഷ് എന്നിവര്‍ പ്രസംഗിച്ചു.