അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ വാക്‌സിന്‍ എ ടുക്കാന്‍ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാന്‍ ഊരുകളി ല്‍ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സി യുടെ കീഴിലുള്ള വട്ടുലക്കി, ലക്ഷംവീട് , പുലിയപതി തുടങ്ങിയ ഊരുകളിലാണ് ഊരുനിവാസികളെ അനുനയിപ്പിക്കാനായി എ. എസ്. പി. നേരിട്ടെത്തിയത്.

ഒരാഴ്ച മുമ്പ് പതിവു വ്യായാമത്തിനിടെ വലതു കാലിനേറ്റ പരിക്ക് വകവെയ്ക്കാതെ വാക്കറിന്റ സഹായത്തോടെയാണ് അദ്ദേഹം ഊരുകളിലെത്തിയത്.വാക്‌സിന്‍ എടുത്താല്‍ പനി വരുമെന്നും ആടും മാടും മേക്കാന്‍ പോകുന്നതിന് ബുദ്ധിമുട്ടാകും തുടങ്ങി പല കാരണങ്ങളും പറഞ്ഞ് ഒഴിവായ ആളുകളെയാണ് എ. എസ്.പി നേരിട്ട് കണ്ടു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയത്. എ .എസ് .പി. നേരിട്ടെത്തിയതോടെ വാക്‌സിന്‍ എടുക്കാമെന്ന് ഊരു നിവാ സികള്‍ പറഞ്ഞു. വരുംദിവസ ങ്ങളില്‍ ഇവിടങ്ങളില്‍ വാക്‌സിന്‍ എത്തിക്കും.ഷോളയൂര്‍ സി.ഐ. വിനോദ് കൃഷ്ണ, അട്ടപ്പാടി ട്രൈ ബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭു ദാസ്, ഐ.ടി.ഡി.പി , ഐ.സി .ഡി.എസ്. ഉദ്യോഗസ്ഥര്‍, ആരോ ഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ എ. എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.

ഊരുകളില്‍ നടക്കുന്ന വാക്‌സിന്‍ ക്യാമ്പു കളില്‍ ചിലര്‍ വാക്‌സിനേഷനോട് മുഖം തിരിക്കുന്നത് നിത്യകാ ഴ്ചയാണ്.കഴിഞ്ഞ ദിവസം കതിരംപതി ഊരില്‍ ആരോഗ്യ പ്രവര്‍ത്ത കര്‍ ആടിയും പാടിയും ഊരുവാസികളെ അനുനയിപ്പിച്ച് വാക്‌സിന്‍ നല്‍കിയത് ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.
