കല്ലടിക്കോട്: ഓക്‌സിജന്‍ കയറ്റി വന്ന ടാങ്കര്‍ ലോറി തകരാറിലായ തിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മെക്കാനിക്കുകളെത്തി പ്രശ്‌നം പരിഹരിച്ചു.പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പനയമ്പാട ത്ത് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.കഞ്ചിക്കോട് നിന്നും കണ്ണൂരിലേക്ക് ഓക്‌സിജന്‍ കയറ്റിപോവുകയായിരുന്ന ലോ റിയാണ് തകരാറിലായി നടുറോഡില്‍ നിന്നത്.വിവരം ലഭിച്ച കെ എസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയിലെ മെക്കാനിക്കുകളായ പ്രസാദും രാമന്‍കുട്ടിയും സ്ഥലത്തെത്തുകയായിരുന്നു.ലോറിയുടെ ജോയിന്റ് പൂട്ട് അഴിച്ചെടുത്ത് തകരാര്‍ പരിഹരിച്ചത്.