മണ്ണാര്‍ക്കാട്:ഭൂമി കൈമാറി കിട്ടിയതോടെ മണ്ണാര്‍ക്കാട് മുണ്ടേക്ക രാട് കൊന്നക്കോട് സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മാണ നടപടികളു മായി ജയില്‍ വകുപ്പ് മുന്നോട്ട്.പ്രാരംഭ ഘട്ടമായി സ്ഥലത്ത് ചുറ്റുമതി ല്‍ നിര്‍മിക്കാനാണ് നീക്കം.ഇതിനായി എസ്റ്റിമേറ്റ് ആവശ്യപ്പെട്ട് പൊ തുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുള്ളതായി പാലക്കാട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍ പറഞ്ഞു.

ആധുനികസൗകര്യങ്ങളോടു കൂടിയ സ്‌പെഷ്യല്‍ സബ് ജയിലാണ് മണ്ണാര്‍ക്കാട്ടും ഉയരുക.കോടതികളെ തമ്മില്‍ ബന്ധിക്കുന്ന വീഡി യോ കോണ്‍ഫ്രന്‍സ് സംവിധാനം,സിസിടിവി,തടവുകാര്‍ക്ക് ബന്ധു ക്കളെ വിളിക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ കാര്‍ഡ് ബൂത്ത് എന്നിവ യുണ്ടായിരിക്കും.ജയില്‍ ഫുഡ് ഇന്‍ഡസ്ട്രിയും ലക്ഷ്യം വെക്കുന്ന തായി അധികൃതര്‍ വ്യക്തമാക്കി.കെട്ടിട നിര്‍മാണത്തിനുള്ള എസ്റ്റു മേറ്റ് തയ്യാറാക്കാനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടി ട്ടുണ്ട്.താമസം വിനാ നിര്‍മാണം തുടങ്ങാനുള്ള ശ്രമത്തിലാണ് ജയി ല്‍വകുപ്പ്.ജില്ലാ ജയില്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍,നോഡല്‍ ഓഫീസര്‍ സിപി രാജേഷ് എന്നിവര്‍ കഴിഞ്ഞ ആഴ്ച താലൂക്ക് ഓഫീ സിലെത്തി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം പൊതുമരാമ ത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരുമൊത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

2007ലാണ് സബ് ജയില്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. എന്നാ ല്‍ ഏഴ് വര്‍ഷം പിന്നിട്ടാണ് സ്ഥലം അളക്കുന്നതിനും മറ്റുമായുള്ള ഉത്തവുണ്ടായത്.ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ജയില്‍ കെട്ടിടവും നിര്‍മിക്കുന്നതിന് ഏഴേക്കറോളം സ്ഥലം വേണമെന്നാണ് 2019 ഫെ ബ്രുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച അന്നത്തെ പാലക്കാട് ജയില്‍ സൂ പ്രണ്ടായിരുന്ന എസ് ശിവദാസന്‍,നോഡല്‍ ഓഫീസര്‍ സിപി രാജേ ഷ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നത്.കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ കിഴക്കുവശത്ത് മുണ്ടേക്കരാട് കൊന്നക്കോട് കെപിഐ പിയുടെ അധീനതയിലുള്ള 2.86 ഹെക്ടര്‍ ഭൂമി ജയില്‍ നിര്‍മാണ ത്തിനായി ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നത്.എന്നാല്‍ 1.6621 ഹെക്ടര്‍ സ്ഥലമാണ് ഉടമസ്ഥാവകാശം റെവന്യുവകുപ്പില്‍ നിലനി ര്‍ത്തി നിബന്ധനകളോടെ കൈവശാവകാശം ജയില്‍ വകുപ്പിന് കൈമാറിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!