മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിലേക്ക് ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്ത യുവജന സംഘടനയായ ഡിവൈഎഫ് ഐയെ താലൂക്ക് ആശുപത്രി അധികൃതര്‍ ആദരിച്ചു.ലോകരക്ത ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ച് മൊമെന്റോ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലിയില്‍ നിന്നും ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി കെസി റിയാസു ദ്ദീനും പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടവും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 14 മേഖലാ കമ്മിറ്റികളിലും രക്തദാന സേന സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ആയിരക്കണക്കിന് ആളുകളാണ് സേനയിലുള്ളത്. ഓ രോ മേഖല കമ്മിറ്റിയും ഓരോ മാസം രക്തബാങ്കിലേക്ക് രക്തദാനം ചെയ്യുന്നുണ്ട്.കോവിഡ് പശ്ചാത്തലത്തില്‍ രക്തബാങ്കുകളില്‍ രക്ത ത്തിന് ക്ഷാമമുണ്ടാകാതിരിക്കാന്‍ ഡിവൈഎഫ്‌ഐയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.പെരിന്തല്‍മണ്ണ,പാലക്കാട് ജില്ലാ ആശുപത്രിയി ലെ ബ്ലഡ് ബാങ്കിലേക്കും രക്തദാനം ചെയ്യാറുണ്ടെന്ന് ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ സി റിയാസുദ്ദീന്‍ പറഞ്ഞു.