അഗളി:കോവിഡ് പ്രതിസന്ധിയില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമാവുകയാണ് കാര്‍ത്തുമ്പി കുട നിര്‍ മ്മാ ണം.സീസണായിട്ടും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍ത്തി വെച്ചിരുന്ന നിര്‍മാണം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മാണം. ഷോളയൂര്‍,അഗളി പഞ്ചായത്തുകളിലെ 14 ഊരുകളില്‍ നിന്നായി മുപ്പതോളം സ്ത്രീകളാണ് കുട നിര്‍മാണത്തിനെത്തുന്നത്.ഒരു കുട നിര്‍മിച്ചാല്‍ 30 രൂപയാണ് ലഭിക്കുക. തമ്പിന്റെ പ്രതിനിധികള്‍ നേരിട്ട് ഊരുകളില്‍ കുട നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കും.
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വയംതൊഴില്‍ പദ്ധതി യായി 2015 ലാണ് തമ്പിന്റെ നേതൃത്വത്തില്‍ കുട നിര്‍മ്മാണം ആ രംഭിക്കുന്നത്. 2017 ല്‍ പട്ടികവര്‍ഗ വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തി. 20 ഊരുകളില്‍ നിന്നായി 18 വയസ് മുതല്‍ 50 വയസ്സുവരെയുള്ള 350 ലധികം പേര്‍ക്ക് കുടനിര്‍മാണത്തില്‍ പരി ശീലനം ലഭിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കമ്മ്യൂണിറ്റി ഹാളുകളിലിരുന്നാണ് കുടകള്‍ നിര്‍മിക്കുന്നത്. കോവി ഡ് മൂലം കുട നിര്‍മാണം പ്രതിസന്ധിയിലായിരുന്നു.വീണ്ടും തുട ങ്ങാനായത് വരുമാനം ഇല്ലാതിരുന്ന സ്ത്രീകള്‍ക്ക് വലിയ ആശ്വാ സമാണെന്നും സര്‍ക്കാര്‍ സഹായത്തോടെ പദ്ധതി വിപുലീകരിക്കാ നാണ് ശ്രമമെന്നും തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.