അലനല്ലൂര്‍:നാളെയുടെ നക്ഷത്രങ്ങളാവുകയെന്ന മുദ്രാവാക്യവുമാ യി സിപിഎം ആലുങ്ങല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രദേശ ത്തെ ഒന്നാം ക്ലാ സ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന നൂറോളം കുട്ടികള്‍ ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്തു.സിപിഎം മണ്ണാര്‍ ക്കാട് ഏരി യ സെന്റര്‍ മുസ്തഫ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രാഞ്ച് സെ ക്രട്ടറി സി ഗോപകുമാര്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ മധു മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ സലീം, ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, പി പി കെ അബ്ദുറഹ്മാന്‍,ബ്രാഞ്ച് അംഗങ്ങളായ വിനോദ്, മനാഫ്,മുഹമ്മദ്, ഇബ്രാഹിം,അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.