മണ്ണാര്‍ക്കാട്:പ്രവാസ ലോകത്തെ മണ്ണാര്‍ക്കാട്ടുകാരുടെ സംഘടന യായ മീറ്റ് യുഎഇ താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് മള്‍ട്ടി പാരാ മോണിറ്ററിംഗ് സിസ്റ്റവും ഒരു ലക്ഷം രൂപയുടെ ഓക്‌സിജനും നല്‍ കി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി ഏറ്റുവാ ങ്ങി.മീറ്റ് ഭാരവാഹികളായ നാസര്‍ അണ്ണാന്‍തൊടി,മുഹമ്മദ് അലി അക്കര,സാബിര്‍ കെകെ,മുഹമ്മദ് അസ്ലം മണ്ണാര്‍ക്കാട്,സമീര്‍ കെ എം,അബ്ദുള്‍ കരീം കല്ലുടുമ്പന്‍,അബ്ദുള്‍ ലത്തീഫ്,ഹരിധരന്‍, സിദ്ധാ ര്‍ത്ഥന്‍ ദാസ്,ജിതിന്‍ ദാസ് എന്നിവര്‍ സംബന്ധിച്ചു.യുഇഎയിലെ വിവിധ എമിറേറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ആശു പത്രിയിലേക്ക് സഹായമെത്തിച്ചത്. 2019 ഡിസംബര്‍ രണ്ടിനാണ് മീറ്റ് യുഎഇ രൂപവത്കരിച്ചത്.പ്രവാസ മേഖലയിലെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും മഹാമാരിയില്‍ നാട് നേരിടുന്ന പ്രയാസങ്ങള്‍ തീര്‍ക്കേണ്ടത് കടമയാണെന്ന തിരിച്ചറിവിലാണ് ഇത്തരം പ്രവര്‍ത്ത ന വുമായി മുന്നോട്ട് വന്നതെന്ന് മീറ്റ് യുഎഇ ഭാരവാഹികള്‍ അറിയി ച്ചു.