മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി നാട് അടച്ചിട്ടതോടെ ബീഡി തൊഴിലാളികളുടെ ജീവിതത്തിലും പ്രതിസന്ധി പുകയുന്നു.ബീഡി കമ്പനികള്‍ അടഞ്ഞു കിടക്കുന്ന തും അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതുമാണ് ഇവരെ പ്രയാസ ത്തിലാക്കിയിരിക്കുന്നത്.ബീഡി ഇലയും പുകയിലയും ലഭ്യമായാ ലും ബീഡി തെറുത്താല്‍ കമ്പനികളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യവും തൊഴിലാളികളെ വേവലാതിപ്പെടുത്തുന്നു.ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണുമെല്ലാം കൂടി ജീവിതം പട്ടിണിയി ലേക്ക് നീങ്ങുന്ന സ്ഥിതിയിലാണ്.
മണ്ണാര്‍ക്കാട് മേഖലയില്‍ വിവിധ ബീഡി കമ്പനികളിലായി 250 ഓ ളം പേരാണ് തൊഴിലെടുക്കുന്നത്.ബീഡി തെറുക്കുന്നവരില്‍ കൂടു തലും സ്ത്രീകളാണ്.ഒരു ദിവസം 500 ബീഡി തെറുത്താല്‍ തൊഴി ലാളിക്ക് 125 മുതല്‍ 150 രൂപ വരെ ലഭിക്കും.വിലക്കയറ്റത്തിന് ഒരു അയവുമില്ലാത്ത വര്‍ത്തമാനകാലത്ത് തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തെ പോറ്റുന്നവരാണ് ബീഡി തൊഴിലാളികള്‍. ജീവിതത്തി ന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടുന്നതിനിടയില്‍ വന്ന ലോക്ക് ഡൗണ്‍ ഇവരെ ശെരിക്കും ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാ ണ്.
കമ്പനികളില്‍ നിന്നും മൊത്ത വിതരണക്കാര്‍ ബീഡി എടുക്കാന്‍ തയ്യാറാണെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും തൊഴി ലാളികള്‍ക്ക് ബീഡി എത്തിക്കാന്‍ ലോക്ക് ഡൗണ്‍ തടസ്സമാകുന്നതും പ്രയാസമാകുന്നുണ്ട്.തൊഴിലാളികള്‍ വീടുകളിലിരുന്ന് തെറുത്ത ബീഡികള്‍ കമ്പനികള്‍ തുറക്കാത്തത് മൂലം നശിച്ച് പോകുന്ന സ്ഥി തിയിലാണ്.ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും പ്രവര്‍ത്തി ക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ആശ്വാസമാകുമെന്ന ചിന്ത യിലാണ് തൊഴിലാളികള്‍.കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ഇത്ത രത്തില്‍ ഇളവുകള്‍ നല്‍കിയിരുന്നതായി തൊഴിലാളികള്‍ ചൂണ്ടി ക്കാട്ടുന്നു.