മണ്ണാർക്കാട്: തനിക്കെതിരെ ഡി.വൈ.എഫ്.ഐ ഉന്നയിച്ച ആരോപ ണങ്ങൾ രാഷ്ട്രീയ പ്രേരിതവും ,വിലകുറഞ്ഞതുമെന്ന് നഗരസഭ ചെയർമാൻ സി .മുഹമ്മദ് ബഷീർ വാർത്ത സമ്മേളനത്തിൽ അറി യിച്ചു.നഗരസഭയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന തന്നെ മന:പൂർവ്വം താറടിച്ച് കാണിക്കാൻ കൗൺസിലർ മൻസൂറിന്റെ നേതൃത്വത്തിൽ സൃഷ്ടിച്ച രാഷ്ട്രീയ പൊറാട്ട് നാടകം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു .നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ ഉള്ള തനിക്ക് നേരിൽ കാര്യങ്ങൾ നടത്താ ൻ കഴിയാത്ത സാഹചര്യത്തിൽ ഉത്തരവാദിത്വം മാനേജരെ ഏൽപി ച്ചിരിക്കുകയാണെന്നും , ഹൈപ്പർ മാർക്കറ്റിന്റെ പ്രവർത്തന സമയ ശേഷം കൗൺസിലർ എന്ന നിലയിൽ മൻസൂർ തന്റെ അധികാര പരിധി ഉപയോഗിച്ച് മാർക്കറ്റിലെത്തി മാനേജരെ തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ വാങ്ങുകയായിരുന്നുവെന്നും ചെയർമാൻ പറഞ്ഞു.