മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സം സ്ഥാനത്ത് ആരംഭിച്ച ലോക്ക് ഡൗണിന് സമാനമായ നിന്ത്രണങ്ങള്‍ അനുസരിച്ച് മണ്ണാര്‍ക്കാടും.മിനി ലോക്ക് ഡൗണിന് സമാനമായിരു ന്നു താലൂക്കിലെയും കാലാവസ്ഥ.കെഎസ്ആര്‍ടിസിയുടെ ദീര്‍ഘ ദൂര സര്‍വീസുകളും നാമമാത്രമായ സ്വകാര്യ ബസുകളും മാത്രമാ ണ് സര്‍വീസ് നടത്തിയത്.ചുരുക്കം ചില വാഹനങ്ങളും നിരത്തിലി റങ്ങിയിരുന്നു.യാത്രക്കാരും പൊതുവേ കുറവായിരുന്നു.
നഗര ഗ്രാമ വ്യത്യാസമില്ലാതെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിഷ്‌കര്‍ഷിച്ച ജീവനക്കാ ര്‍ മാത്രമാണ് ഹാജരായത്.പോലീസ് പരിശോധന നടന്നിരുന്നു.പ്രധാന കവലകളില്‍ പോലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു.തിങ്കളാഴ്ച മണ്ണാര്‍ ക്കാട് നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. വാരാ ന്ത്യ നിയന്ത്രണവും ചൊവ്വാഴ്ച മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനെ തുടര്‍ന്ന് അവശ്യ സാധാനങ്ങ ള്‍ക്കായി ജനം ഒഴുകിയെത്തിയതോടെ നഗരം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരക്കിലമര്‍ന്നു. കോടതിപ്പടിയുള്‍പ്പെടയെു ള്ള കവലകളില്‍ ഗാതഗത കുരുക്കും രൂക്ഷമായിരുന്നു.
രോഗ വ്യാപനത്തില്‍ കാര്യത്തില്‍ മണ്ണാര്‍ക്കാടും പിറകിലല്ല. പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണവും ഉയരുകയാണ്.മണ്ണാര്‍ക്കാട് നഗരസഭയിലും,കുമരംപുത്തൂര്‍,അലനല്ലൂര്‍ പഞ്ചായത്തുകളിലും ഏതാനം വാര്‍ഡുകള്‍ കണ്ടെയ്ന്റ്‌മെന്റ് സോണുകളാണ്.അതേ സമ യം കോവിഡ് വ്യാപനത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളില്‍ പെട്ട് മണ്ണാര്‍ക്കാട്ടെ വ്യാപാരമേഖലയും ഉലയുകയാണ്. വസ്ത്രവി ല്‍പ്പന ശാലകളില്‍ പെരുന്നാള്‍ സീസണ്‍ മുന്നില്‍ കണ്ടിറക്കിയ സ്റ്റോക്കുക ള്‍ വിറ്റഴിക്കാനാകാതെ വിഷമവൃത്തത്തിലായിരിക്കുകയാണ് വ്യാ പാരികള്‍.