പാലക്കാട് : ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറ പ്പുവരുത്തുന്നതിനായി ചെമ്പൈ ഗവ. സംഗീത കോളേജില്‍ 24 മ ണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇതുവഴി ആശുപത്രി കളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് ഓക്‌സിജന്‍ എ ത്തിക്കാനാകും. ചെമ്പൈ ഗവ. സംഗീത കോളേജില്‍ പ്രവര്‍ത്തി ക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റുമായി ചേര്‍ന്നാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. ആശുപത്രികള്‍ക്ക് വാര്‍ റൂമിലെ ഓക്‌സിജന്‍ കോള്‍ സെന്ററില്‍ നേരിട്ട് ബന്ധപ്പെടാനു മാകും.സബ്കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മേല്‍നോട്ട ചുമതല. ഡി പി എം എസ് യു നോഡല്‍ ഓഫീസറും ഓക്‌സിജന്‍ വാര്‍ റൂം നോ ഡല്‍ ഓഫീസറുമായ ഡോ.മേരി ജ്യോതി ഉള്‍പ്പെടെ വിവിധ വകു പ്പുകളില്‍ നിന്നുള്ള ഒന്‍പത് അംഗ കമ്മിറ്റിയെ വാര്‍ റൂമിന്റെ പ്രവ ര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. സ പ്ലൈ യൂണിറ്റുകള്‍ക്കും ആശുപത്രികള്‍ക്കും ഉത്പാദകര്‍ ഓക് സിജന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ റൂം മുഖേന നിരീക്ഷിച്ച് സമിതി ഉറപ്പാക്കും.
സമിതി അംഗങ്ങള്‍
1) ഡോ മേരി ജോതി, നോഡല്‍ ഓഫീസര്‍, ഡി പി എം എസ് യു, പാലക്കാട്.
2) ഡോ കെ.എസ് കൃപ, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം.
3) അബ്ബാസ്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍)
4) ബിജുകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി.
5) സി മോഹനന്‍, ജോയിന്റ് ആര്‍ടിഒ.
6) പി. സുരേഷ് കുമാര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍, എന്‍. ഐ. സി
7) കെടി ആശ, ജില്ലാ ബയോമെഡിക്കല്‍ എന്‍ജിനീയര്‍.
8) പി കെ രാധാകൃഷ്ണന്‍, കെ എം സി എല്‍ ജില്ലാ മാനേജര്‍.
9) എ. അരവിന്ദാക്ഷന്‍, അസിസ്റ്റന്റ് കമ്മീഷണര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്.
വാര്‍ റൂമുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഓക് സിജന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ദിവസേനെ കോവിഡ് ജാ ഗ്രത പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും സര്‍ക്കാറിനും ബന്ധപ്പെട്ട അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയും വേണം. വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
അതത് ആശുപത്രികള്‍ യൂസര്‍ ഐഡി ഉപയോഗിച്ച് നിലവില്‍ ലഭ്യ മായിട്ടുള്ള ഓക്‌സിജന്‍, എത്ര ഉപയോഗത്തില്‍ വരുന്നു തുടങ്ങിയവ സംബന്ധിച്ചും കോവിഡ്, നോണ്‍ കോവിഡ് രോഗികളുടെ കണ ക്കും ആരോഗ്യജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആശുപത്രികളിലും ആവശ്യമായ ഓക് സിജനും ഉപയോഗിച്ച് തീരുന്നതിന്റെ അളവും പോര്‍ട്ടലില്‍ നിന്ന് ലഭ്യമാവുകയും അധികൃതര്‍ക്ക് നാലു മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ നടപ്പാക്കാനുമാകും.
ആശുപത്രികള്‍ക്ക് ബന്ധപ്പെടാവുന്ന ഓക്‌സിജന്‍ കോള്‍ സെന്റര്‍ നമ്പറുകള്‍
0491 2510600
0491 2510603
0491 2510604
0491 2510605
8848902376