മണ്ണാര്‍ക്കാട്: ക്യാമ്പസ് പ്രണയചിത്രമായ ഓളെ കണ്ട നാള്‍ വീണ്ടും പ്രദര്‍ശനത്തിന്.ഇന്ന് മുതല്‍ മണ്ണാര്‍ക്കാട് ശിവശക്തി സിനിമാസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചക്ക് 12 മണിക്ക് 2.30ന് പ്രദര്‍ശി പ്പിക്കും.വമ്പന്‍സിനികള്‍ക്ക് ഇടയില്‍ റിലീസ് ചെയ്ത് ആരും ശ്രദ്ധി ക്കപ്പെടാതെ പോയ ചിത്രം മണ്ണാര്‍ക്കാടിലെ പ്രേക്ഷകരുടെ നിരന്തര മായ അഭ്യര്‍ത്ഥനമാനിച്ചാണ് വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്.മാര്‍ച്ച് 19 ന് റിലീസ് ചെയ്ത ഈ ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചു നിറഞ്ഞ സദ സ്സില്‍ ഓടികൊണ്ടിരിക്കുപ്പോള്‍ മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമ യുടെ ബ്രഹ്മാണ്ഡ റിലീസിന് വഴിമാറികൊടുക്കേണ്ടിവന്നു.
പ്രണയവും കോമഡിയും ആക്ഷനും മാത്രമല്ലകുടുംബബന്ധങ്ങള്‍ ക്കിടയിലെ സ്‌നേഹത്തിന്റെയും ചതിയുടെയും പകയുടെയും തീവ്രമായ കഥകള്‍ കൂടി എഴുതി ചേര്‍ക്കപ്പെട്ട ചിത്രം കൂടിയാണ് ഓളെ കണ്ടനാള്‍.നവാഗതനായ മുസ്തഫ ഗട്‌സ് കഥയെഴുതി സംവി ധാനം ചെയ്ത ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് പുതു മുഖം ജ്യോതിഷ് ജോ ആണ്. നായികയായി കൈയെത്തും ദൂരത്ത് സീരിയ ല്‍ ഫെയിം കൃഷ്ണ പ്രിയ ആണ്. സിനിമകക്കത്തും അണിയറയിലുമാ യി നൂറോളം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ച ഒരു സിനിമകൂടി യാ ണ് ഓളെ കണ്ട നാള്‍.സംഗീതസാന്ദ്രമായ ഓളെ കണ്ട നാളിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച രണ്ട് ഗാനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ ഷിച്ച ഗാനങ്ങള്‍ ആണ്.
സിനിമയിലെ ഏറെഭാഗവും മണ്ണാര്‍ക്കാടിലും പരിസരങ്ങളിലുമാ യി ഷൂട്ട് ചെയ്ത ഈ ചിത്രത്തില്‍ മണ്ണാര്‍ക്കാടിലെ കുറെയേറെ കലാ കാരന്‍മാരുടെ സാന്നിധ്യം പ്രശംസഹനീയമാണ്.പുതുമുഖങ്ങള്‍ക്ക് പുറമെ സന്തോഷ് കീഴാറ്റൂര്‍, നീനാ കുറുപ്പ്, ശിവജി ഗുരുവായൂര്‍ എന്നിവര്‍ സിനിമയില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.ജെന്‍ട്രെ ന്റ് മൂവിസിന്റെ ബാനറില്‍ ലതാ സജീവ് നിര്‍മ്മിച്ച ഈ ചിത്രത്തി ല്‍ ക്യാമറ ചലിപ്പിച്ചത് ഷിഹാബ് ഓങ്ങല്ലൂര്‍ ആണ്. സംഗീതസം വി ധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് സംഘട്ടനം സുപ്രീം സുന്ദര്‍ കല സംവിധാനം സജിത്ത് മുണ്ടയാട് കോസ്റ്റും സുകേഷ് താനൂരും, മേക്കപ്പ് രാജേഷ് നെന്മാറ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെ ട്ടാത്തൂരുമാണ്.പി ആര്‍ ഒ ഷെജിന്‍ ആലപ്പുഴ.