കല്ലടിക്കോട്:ദേശീയപാതയില്‍ പനയംപാടത്ത് പെരുകുന്ന അപക ടങ്ങള്‍ക്ക് തടയിടാന്‍ റോഡില്‍ ഗ്രിപ്പിംഗ് നടത്തി അധികൃതര്‍.ഇന്ന് രാത്രിയിലാണ് ഗ്രിപ്പിംഗ് ജോലികള്‍ നടത്തിയത്.മഴയത്ത് റോഡില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാതെ നിയന്ത്രണം തെറ്റുന്നതും അപകട ങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇന്ന് വൈകീട്ട് മഴ പെയ്ത സമയത്ത് ആറ് അപകടങ്ങളാണ് ഉണ്ടായ ത്.വൈകീട്ട് 3, 30 ന് കെ എസ് ആര്‍ ടി സി യും ലോറിയും കൂട്ടിയിടിച്ചു. ഈ ലോറിയില്‍ തന്നെ ബൈക്ക് ഇടിച്ചു. തുടര്‍ന്ന് 4 30ന് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ചു.
പിന്നീട് ടിപ്പറും ബൈക്കും അപകടത്തില്‍പ്പെട്ടു. അതിനുശേഷം സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ചു. ഇത് കഴിഞ്ഞപ്പോഴേക്കും ലോറി നിയന്ത്രണം വിട്ടു മരത്തിലിടിച്ചു നിന്നു.
കഴിഞ്ഞ ദിവസം പനയമ്പാടത്ത് കരിമ്പ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത വിഭാഗം,കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരു ത്തിയിരുന്നു.അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രദേശത്ത് അപകടമേഖല ബോര്‍ഡ് സ്ഥാപിക്കല്‍,വാഹന വേഗത 30 കിലോമീറ്റര്‍ പരിമിതപ്പെടുത്തല്‍,വളവുകളില്‍ റംപിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കല്‍,റോഡിന്റെ മധ്യത്തില്‍ മഞ്ഞലൈനുകള്‍ എന്നിവ ഒരുക്കാന്‍ ധാരണയായിരുന്നു.വളവിലെ അഴുക്ക് ചാല്‍,ബസ് ാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തി യാക്കാനും തീരുമാനിച്ചിരുന്നു.
മാപ്പിളസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പാനയംപാടം കയറ്റം വരെയുള്ള ഭാഗത്തെ റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്നും അതിന് ശാശ്വതമായ പരിഹാരമാണ് കാണേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കരിമ്പ പനയംപാടം പ്രദേശത്ത് മാത്രം 12 അപകടങ്ങളാണ് ഉണ്ടായത്.വിഷുദിനത്തിലുണ്ടായ അപകടത്തില്‍ ദമ്പതികളും മരിച്ചു.തുടര്‍ന്നും അപകട പരമ്പര തുടര്‍ന്നതോടെ പനയമ്പാടം പൗരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.