മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കുത്തിവെപ്പ് മറ്റൊരു േേകന്ദ്രത്തിലേക്ക് മാറ്റുന്നതിന് ധാരണയാ യി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും താലൂക്ക് ആശുപ ത്രി സൂപ്രണ്ട് എന്‍എന്‍ പമീലിയും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ഉടന്‍ സൗകര്യപ്രദമായ കേന്ദ്രത്തിലേക്ക് കുത്തിവെപ്പ് മാറ്റും. താലൂ ക്ക് ആശുപത്രിയിലെ ഒപിയിലെത്തുന്ന രോഗികളുടെയും കോവി ഡ് പരിശോധനക്ക് എത്തുന്നവരുടേയും വലിയ തിരക്കാണ് അനു ഭവപ്പെടുന്നത്.കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെപ്പിനായി എത്തിയവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച സാമൂഹിക അകലം പാലിക്കാതെയാണ് നൂറ് കണക്കിന് ആളുകള്‍ കുത്തിവെപ്പിനായി വരിയില്‍ നിന്നത്.ഇത് ചര്‍ച്ചയായതോടെയാണ് വിഷയത്തില്‍ നഗരസഭ ഇടപെട്ടത്. ജന ങ്ങളുടെ സൗകര്യാര്‍ത്ഥം മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂള്‍ വാക് സിനേഷന്‍ കേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമം നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.