മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ട്രേഫി കമ്മിറ്റി സജീവം. ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ,വൈസ് ചെയര്‍മാന്‍ കെ ടി അബ്ദുള്ള,കണ്‍വീനര്‍ അബ്ദുമനാഫ്, ജോ. കണ്‍വീനര്‍ ടി.പി.അബ്ദുള്‍ സലീം,അംഗങ്ങളായ കെ കുഞ്ഞയമു, എം മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തനം.കലോത്സവ വിജയികള്‍ക്ക് കാലതാമ സമില്ലാതെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും എത്തിക്കുന്ന കാര്യത്തില്‍ കൃത്യനിഷ്ഠരാണ് കമ്മിറ്റി.ജനറല്‍ വിഭാഗം 262,സംസ്‌കൃതോത്സവം 38,അറബി സാഹിത്യോത്സവം 41 ഉള്‍പ്പടെ ആകെ 341 ഇനങ്ങളി ലായി 960ഓളം കുട്ടികള്‍ക്കാണ് ട്രോഫികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പിനങ്ങളിലുള്‍പ്പടെ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്കും ട്രോഫികളുണ്ട്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ സാമിയ ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്.ജനറല്‍ വിഭാഗത്തില്‍ ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി, യുപി,എല്‍പി ,വിഭാഗങ്ങളില്‍ ഓവറാള്‍ ജേതാക്കള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.കല്ലടി മുഹമ്മദ്,എംപി ബാപ്പുഹാജി,ഉബൈദ് ചങ്ങലീരി,എംഎ.അസീസ് എന്നിവരുടെ പേരിലാണ് ട്രോഫികള്‍ സ്‌പോണ്‍ ചെയ്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!