മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് സ്വദേശി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് കുന്ദംപാടത്ത് ശിവശങ്കരന്‍നായരുടെ മകന്‍ കൈലാസം വീട്ടില്‍ വേണുഗോപാലന്‍ (54) ആണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച നടക്കും.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേണുഗോപാലന്‍ സ്ഥലത്തുണ്ടായിരുന്നില്ല.കോടതിപ്പടിയില്‍ എന്‍എസ്എസ് വൊക്കേഷണല്‍ ട്രെയിനിങ്ങ് കോളേജും സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ അഗതി സംരക്ഷണ കേന്ദ്രവും നടത്തിവരികയായിരുന്നു എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ വേണുഗോപാലന്‍.നടത്തിപ്പിലെ ക്രമക്കേടും അന്തേവാസിയുടെ പരാതിയും കാരണം സ്ഥാപനം അടച്ച് പൂട്ടിയിരുന്നു.കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.അമ്മ: ഭാനുമതി. ഭാര്യ: ഷൈലജ (അദ്ധ്യാപിക, എംഇഎസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മണ്ണാര്‍ക്കാട്).മകള്‍: അനഘ ( വിദ്യാര്‍ത്ഥിനി ).ഇക്കഴിഞ്ഞമാസം 26 ന്ഇന്‍ഷുറന്‍സ് കമ്പനിയുടെ വിനോദയാത്രാസംഘത്തില്‍ യാത്ര പോയ സഹോദരന്‍ ബാലകൃഷ്ണന്‍ എന്ന ബാബു രാജസ്ഥാനില്‍ ട്രെയിനപകടത്തില്‍ മരിച്ചിരുന്നു.