കുമരംപുത്തൂര്‍:വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പള്ളിക്കുന്നില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം രാമചന്ദ്രന് മാഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നിയോ ജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി.ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഒ.സജീബ്,പ്രവാസി കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി ഉബൈദ് ,പ്രവാസി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍, നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ഷാനുനിഷാനു ,മണ്ഡലം ഭാരാവാഹികളായ ഷെഫിക്ക് ,ഫൈസല്‍, ജയ്സന്, സുഭാഷ്, നിസാര്‍, വിനോജ് ,കുമാരന്,പ്രകാശന്, കുഞ്ഞിമുഹമ്മദ് ,രാധാ കൃഷ്ണന് ,കെഎസ് യുപ്രസിഡന്റ് ഷനുബ്,ബൂത്ത് പ്രസിഡന്റ് കണ്ണന് മൈലാമ്പാടം എന്നിവര്‍ സംസാരിച്ചു.വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭിക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പള്ളിക്കുന്നില്‍ പ്രതിഷേധ ജ്വാല തെളിയിച്ചത്.